നാദാപുരം: വ്യാപകമായി കള്ളവോട്ട് ചേർക്കുകയും യുഡിഎഫ് പ്രവർത്തകരുടെ വോട്ടുകൾ അന്യായമായി തള്ളിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ നെറികെട്ട നീക്കത്തിൽ പ്രതിഷേധിച്ച് യു ഡിഎഫ് ജനാധിപത്യ സംരക്ഷണ റാലി നടത്തും. നാദാപുരം നിയോജക മണ്ഡലത്തിൽ പത്ത് കേന്ദ്രങ്ങളിലാണ് റാലി നടത്താൻ തീരുമാനിച്ചത്. നാദാപുരം ലീഗ് ഹൗസിൽ ചേർന്ന നിയോജകമണ്ഡലം നേതൃയോഗം ജില്ലാ യു ഡി എഫ് കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ.എ സജീവൻ, പി എം ജോർജ്, മുഹമ്മദ് ബംഗ്ലത്ത്, ആവോലം രാധാകൃഷ്ണൻ, കെ പി രാജൻ, എൻ കെ മൂസ മാസ്റ്റർ, മോഹനൻ പാറക്കടവ്, കൊരങ്കോട്ട് മൊയ്തു, ടി കെ അഹമ്മദ് മാസ്റ്റർ, കെ കെ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
UDF to hold democracy protection rally nadapuram