നാദാപുരം: (nadapuram.truevisionnews.com)പുറമേരി പഞ്ചായത്തിൽ കാട്ടുപന്നികൾ വിലസുന്നു. പഞ്ചായത്തിലെ മൂന്നാം വാർഡിൽ കാട്ടുപന്നികളുടെ പരാക്രമത്തിൽ വ്യാപക കൃഷി നാശം. കാരയാട്ട് വിഷ്ണു ക്ഷേത്രത്തിന് പിൻവശം പറമ്പിലെ കാർഷിക വിളകളാണ് കാട്ടുപന്നിയുടെ വിളയാട്ടത്തിൽ നശിച്ചു പോയത്. ഇതോടെ കർഷകർ ദുരിതത്തിലായി.
മലയിൽ അനീഷ്, മലയിൽ കണാരൻ എന്നിവരുടെ വീട്ടുപറമ്പിൽ പന്നികൾ വ്യാപകമായി നാശം വരുത്തി. ഏറെ പ്രായമുള്ള തെങ്ങുകൾ നശിപ്പിച്ചു. തെങ്ങിൻ തൈകൾ കുത്തിക്കീറിയ നിലയിലാണ്. മറ്റ് കാർഷിക വിളകൾക്കും കാട്ടുപന്നികൾ നാശം വരുത്തി. കാട് മൂടിയ പറമ്പിൽ തമ്പടിക്കുന്ന പന്നിക്കൂട്ടം രാപ്പകലില്ലാതെ ഈ മേഖലയിൽ വ്യാപകമായി കൃഷി നാശം വരുത്തുകയാണെന്നും കാട്ടുപന്നി ശല്യത്തിന്പ ഉടൻ രിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



Wild boars are destroying crops in purameri