അരൂർ: (nadapuram.truevisionnews.com)കല്ലുമ്പുറം രാജീവ് നഗറിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചു.ഇതോടെ കർഷകർ ദുരിതത്തിലായി. പാറോള്ളതിൽ അബ്ദുല്ല, അമ്മത് തുടങ്ങി നിരവധി കർഷകരുടെ തെങ്ങിൻ തൈ, വാഴ, ചേമ്പ്, കമുങ്ങ് ഉൾപ്പെടെ ഒട്ടേറെ കാർഷിക വിളകളാണ് നശിപ്പിച്ചത്.
മേഖലയിൽ കഴിഞ്ഞ ദിവസവും പലരുടേയും കൃഷി നശിപ്പിച്ചിരുന്നു. ജനങ്ങൾക്ക് ശല്യമായ പന്നികളെ വെടിവെച്ച് കൊല്ലാൻ പഞ്ചായത്തുകൾക്ക് അധികാരമുണ്ടെങ്കിലും അത് നടപ്പാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. തോക്കിന് ലൈസൻസുള്ളവർ ഉണ്ടായിട്ടും പന്നിശല്യം തടയാൻ നടപടി ഉണ്ടാകുന്നില്ലെന്നുമാണ് നാട്ടുകാരുടെയടക്കം പരാതി.
Wild boars have destroyed crops extensively in Aroor











































