അടിപ്പാതപ്രക്ഷോഭം: വിജയഭേരി സംഘടിപ്പിച്ച് ആക്ഷന്‍ കമ്മിറ്റി

അടിപ്പാതപ്രക്ഷോഭം: വിജയഭേരി സംഘടിപ്പിച്ച് ആക്ഷന്‍ കമ്മിറ്റി
Aug 22, 2025 11:51 AM | By Fidha Parvin

നാദാപുരം റോഡ്:(nadapuram.truevisionnews.com) നാദാപുരം ദേശീയപാത ഹൈസ്‌കൂൾ റോഡ് ജംഗ്ഷനിൽ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വിജയഭേരി സംഘടിപ്പിച്ച് ആക്ഷൻ കമ്മിറ്റി. ജംഗ്ഷനിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യമുയർത്തി നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് വിജയഭേരി സംഘടിപ്പിച്ചത്. എലിവേറ്റഡ് ഹൈവേയുടെ നിർമാണത്തിന് വേണ്ടിയാണ് രാഷ്ട്രീയ പാർട്ടികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാരി, മോട്ടോർ സംഘടനകൾ, സ്കൂൾ പി.ടി.എകൾ, കുടുംബശ്രീ സി.ഡി.എസ്, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരടങ്ങിയ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്.

അനുവദിക്കപ്പെട്ട അടിപ്പാത ടൗണിൽ നിന്ന് മാറ്റിസ്ഥാപിക്കാൻ നീക്കമുണ്ടായതോടെ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലായുള്ള പ്രക്ഷോഭങ്ങൾ ആരംഭിച്ചു. മനുഷ്യ ചങ്ങലയും സാങ്കൽപിക അടിപ്പാതയും തീർത്ത് നടത്തിയ പ്രതിഷേധങ്ങൾ ശ്രദ്ധേയമായിരുന്നു. സമര പന്തൽ കെട്ടി വിവിധ സംഘടനകളുടെ ഉപവാസ സമരങ്ങളും അധികാരികൾക്ക് ഭീമഹരജി സമർപ്പണവും നടത്തി. മുഖ്യമന്ത്രിക്ക് സ്കൂൾ വിദ്യാർഥികൾ നൽകിയ അപേക്ഷയാണ് സമരത്തിൽ നിർണായക വഴിത്തിരിവായത്. ഇതിനെത്തുടർന്നാണ് ഹൈസ്‌കൂൾ റോഡിൽ തന്നെ അടിപ്പാത നിർമിക്കാൻ അനുമതി നൽകുകയും നിർമാണം ആരംഭിക്കുകയും ചെയ്തത്.

അടിപ്പാത പരിസരത്ത് നടന്ന വിജയാഘോഷ പരിപാടിയിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ.എം. സത്യൻ അധ്യക്ഷത വഹിച്ചു. ടി.പി. ബിനീഷ്, രജിത്ത്, വിജയൻ സി.കെ., ബിന്ദു വള്ളിൽ, ഖാദർ ഹാജി എന്നിവർ പ്രസംഗിച്ചു. കൺവീനർ സി.കെ. വിജയൻ സ്വാഗതപ്രസംഗം നടത്തി. മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും പ്രക്ഷോഭ വിജയം ജനങ്ങൾ ആഘോഷിച്ചു.

Vijayabheri was organized by the Action Committee as part of the protest held at the Nadapuram National Highway High School Road junction.

Next TV

Related Stories
എൻഎസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

Jan 1, 2026 07:11 PM

എൻഎസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

എൻഎസ്എസ് സപ്തദിന ക്യാമ്പ്...

Read More >>
 മധുര തുടക്കം;  പുതുവർഷത്തെ വരവേറ്റ് അംഗനവാടി കുട്ടികൾ

Jan 1, 2026 05:04 PM

മധുര തുടക്കം; പുതുവർഷത്തെ വരവേറ്റ് അംഗനവാടി കുട്ടികൾ

പുതുവർഷത്തെ വരവേറ്റ് അംഗനവാടി...

Read More >>
Top Stories










News Roundup