നാദാപുരം: (nadapuram.truevisionnews.com)ബെഞ്ചോർമ്മ എന്ന പേരിൽ വാണിമേൽ ക്രസന്റ് ഹൈസ്ക്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം. വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂൾ 1990 എസ്എസ്എൽ സി ബാച്ചിന്റെ സംഗമവും ആദരിക്കൽ ചടങ്ങും ഞായർ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബെഞ്ചോർമ്മ എന്ന പേരിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി ഉച്ച തിരിഞ്ഞു രണ്ടരക്ക് രജിസ്ട്രേഷൻ തുടങ്ങും. മൂന്നു മണിക്ക് പരിപാടിയുടെ ഉദ്ഘാടനം ഇ കെ വിജയൻ എം എൽ എ നിർവ്വഹിക്കും.
പൂർവ്വ വിദ്യാർത്ഥികളായ പേരാവൂർ ഡിവൈഎസ്പി എം പി ആസാദ്, ജില്ല കോഴിക്കോട് സിറ്റി അസി. പോലീസ് കമ്മീഷണർ ടി കെ അഷ്‌റഫ്, വളയം പോലീസ് സബ് ഇൻസ്പെക്ടർ കെ എം മുഹമ്മദലി എന്നിവരെ ചടങ്ങിൽ അനുമോദിക്കും.



1990ന് ശേഷം സ്കൂളിൽനിന്ന് വിരമിച്ച മുഴുവൻ അധ്യാപകരെയും ആദരിക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ഭാരവാഹികളായ എം കെ അഷ്‌റഫ്, മൊയ്തു ഒന്തത്ത്, യു കെ അഷ്റഫ്, മുഹമ്മദ് വടക്കയിൽ, കെ പി കുഞ്ഞമ്മദ്, കുളത്തിൽ ഹാഷിം തങ്ങൾ എന്നിവർ പങ്കെടുത്തു.
Vanimel Crescent High School Alumni Reunion on Sunday