വളയം: (nadapuram.truevisionnews.com) വളയം എംഎൽപി സ്‌കൂളിൽ മാതൃ സംഗമവും അനുമോദനവും ശ്രദ്ധേയമായി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിജയികളെ അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.പ്രതീഷ് നിർവഹിച്ചു.
വാർഡ് മെമ്പർ പി.പി.സിനിലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ടി.കെ.രാജീവൻ, പിടിഎ പ്രസിഡന്റ് മഞ്ഞപ്പള്ളി മഹമൂദ് എംപിടിഎ പ്രസിഡണ്ട് വി.പി.സിബിന മോൾ, എസ്എനി ചെയർമാൻ കുയ്യങ്ങാട്ടു കുഞ്ഞബ്ദുള്ള വി.സജീവൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അമ്മമാർക്കുള്ള മോട്ടിവേഷൻ ക്ലാസ് മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്കർ ഫാത്തിമ നസ്‌റിൻ നയിച്ചു. എൻ.പി.ബിജിത്ത് നന്ദി പറഞ്ഞു.
mothers gathering and winners were felicitated in Valayam mlp school