അരൂർ: (nadapuram.truevisionnews.com)അരൂരിൽ പലയിടങ്ങളിലും റോഡിന്റെ ശോചനീയാവസ്ഥയിൽ പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങൾ. പിഎംജിഎസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് വർഷം മുമ്പ് ആരംഭിച്ച പ്രവൃത്തി സംബന്ധിച്ച ഉയർന്ന പരാതിയിൽ ഇടപെടുമെന്നും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഷാഫി പറമ്പിൽ എംപി ഉറപ്പ് നൽകി.
റോഡിലൂടെ സഞ്ചരിച്ചപ്പോൾ തന്നെ ജനങ്ങളിൽ നിന്ന് പരാതിയിലെ സത്യാവസ്ഥ വ്യക്തമായതായും എംപി പറഞ്ഞു. ഈ റോഡിന്റെ ശോചനീയാവസ്ഥ ജനങ്ങളെ ദിനവും ബുദ്ധിമുട്ടിലാക്കുകയാണ്. പൊളിച്ചിട്ടതിനു ശേഷം മാസങ്ങളോളം പ്രവൃത്തിയെടുക്കാതെ നിന്ന റോഡിൽ മഴ കാരണം പണി നിർത്തുകയായിരുന്നു. ഇതോടെ റോഡ് കാൽനട യാത്രക്കാർക്ക് പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായി. വിദ്യാർഥികളടക്കം നിരവധി പേർ സഞ്ചരിക്കുന്ന ഈ റോഡിലൂടെ നടന്നാൽ അപകടങ്ങൾ ഉണ്ടാകുന്ന സ്ഥിതിയാണ്.
Deplorable condition of Aroor Thanneerpanthal road, Shafi Parambil MP says he will intervene in the complaint












































