വളയം: ( nadapuram.truevisionnews.com) വളയം ഗ്രാമ പഞ്ചായത്തിൻ്റെ വികസന മുരടിപ്പിനും കുടില രാഷ്ട്രീയ നിലപാടുകൾക്കുമെതിരെ യു.ഡി.എഫ് വളയം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനപക്ഷ യാത്ര ജാഥ ക്യാപ്റ്റൻ ടി.എം.വി അബ്ദുൽ ഹമീദ്, വൈ. ക്യാപ്റ്റൻ കെ ചന്ദ്രൻ മാസ്റ്റർ എന്നിവർക്ക് പതാക കൈമാറി യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.
ടി.ടി.കെ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. ജിതേഷ് മുതുകാട്, മോഹനൻ പാറക്കടവ്, കെ കൃഷ്ണൻ മാസ്റ്റർ, രവീഷ് വളയം, നസീർ വളയം, പി.കെ ശങ്കരൻ, സി.വി കുഞ്ഞബ്ദുല്ല, ഇ.കെ ചന്തമ്മൻ, സുശാന്ത് വളയം, സുനിൽ കാവുന്തറ, നിഷ ഇ.കെ, രാഗി സരുൺ പ്രസംഗിച്ചു.



യാത്ര ഇന്ന് കാലത്ത് 8.30 മുതൽ പഞ്ചായത്തിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി വൈകു: 4 മണിക്ക് വളയം ടൗണിൽ സമാപിക്കും. സമാപന റാലിയിൽ ഷാഫി പറമ്പിൽ എം.പി, റിജിൽ മാക്കുറ്റി, സൂപ്പി നരിക്കാട്ടേരി, അഡ്വ. സജീവൻ, മുഹമ്മദ് ബഗ്ലത്ത് പ്രസംഗിക്കും
Valayam Grama Panchayat, UDF, Jana Paksha Yatra












































