നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്തയ്ക്ക് തുടക്കമായി. ഇന്ന് മുതൽ സെപ്റ്റംബർ നാല് വരെയാണ് ഓണച്ചന്ത നടക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു.
രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് ഓണച്ചന്തയുടെ പ്രവർത്തനസമയം. കർഷകരിൽനിന്ന് നാടൻ പച്ചക്കറികൾ പൊതുവിപണിയേക്കാൾ 10% അധികം വിലയിൽ സംഭരിക്കുകയും, പൊതുജനങ്ങൾക്ക് 30% വിലക്കുറവിൽ വിൽക്കുകയും ചെയ്യും എന്നതാണ് ഈ ചന്തയുടെ പ്രധാന പ്രത്യേകത. പച്ചക്കറികൾക്ക് പുറമെ, വിവിധതരം മൂല്യവർധിത ഉത്പന്നങ്ങളും ചന്തയിൽ ലഭ്യമാകും.
Onam market start in Nadapuram