അരൂർ: (nadapuram.truevisionnews.com) പെരുമുണ്ടച്ചേരി –പിരകിൻകാട് യുവാക്കളുടെ കൂട്ടായ്മയായ 'വർണ്ണം' ഒരുക്കിയ ഓണാഘോഷം വേറിട്ട അനുഭവമായി. ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ആഘോഷത്തിൽ ഓണസദ്യയും കലാപരിപാടികളുമെല്ലാം മറക്കാനാവാത്ത അനുഭവമായി തീർന്നു. ഓണത്തിന്റെ മാധുര്യം അവരുടെ മനസ്സുകളിൽ നിറച്ചു.
ഇന്നത്തെ തലമുറ മറന്നുപോയ കുടുംബബന്ധങ്ങളുടെ വില, പരസ്പരബന്ധങ്ങളുടെ ആവശ്യകത, ജീവിതത്തെ മനോഹരമാക്കുന്ന വഴികൾ തുടങ്ങിയവയെക്കുറിച്ച് പൊലീസ് സബ് ഇൻസ്പെക്ടർ സുനിൽ തുഷാര ബോധവൽക്കരണ ക്ലാസിലൂടെ മനസ്സിലേക്ക് പകർന്നു കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജ പരിപാടി ഉദ്ഘാടനം ചെയ്തു.



സാംസ്കാരിക സമ്മേളനത്തിൽ സി കെ മനോജൻ അധ്യക്ഷത വഹിച്ചു. സിപി നിധീഷ്, കെ സജീവ് മാസ്റ്റർ, വി പി കുഞ്ഞമ്മദ് മാസ്റ്റർ, കോറോത്ത് ശ്രീധരൻ, ടി കെ രാജൻ, പി സുനി, കെ വേണു ഗോപാൽ, ദിനേശൻ, കെ സത്യൻ, റീത്ത കണ്ടോത് തുടങ്ങിയവർ സംസാരിച്ചു.
Varnam group celebrates Onam in Perumundachery