Featured

'ഓണസമൃദ്ധി 2025'; ഓണ വിപണി ഇന്ന് മുതൽ എടച്ചേരിയിൽ

News |
Sep 1, 2025 11:01 AM

എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി കൃഷിഭവൻ്റെ നേതൃത്വത്തിൽ ഇന്ന് മുതൽ നാല് വരെ എടച്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ അങ്കണത്തിൽ വെച്ച് പഴം പച്ചക്കറി വിപണന മേള ഓണ സമൃദ്ധി 2025 ക്ക് തുടക്കം. കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഓണ വിപണിയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന്രാവിലെ 9.30 നു എടച്ചേരി ഗ്രാമ പഞ്ചായത്തിൽ വച്ച് ഇ. കെ വിജയൻ.എം എൽ എ നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. പി.ഗവാസ് ആദ്യ വിൽപ്പന നടത്തും. കർഷകരുടെ നാടൻ പച്ചക്കറികളും കേരളഗ്രൊ ബ്രാൻഡഡ് ഉത്പന്നങ്ങളും നാളികേര വികസന കോർപറേഷൻ്റെ വെളിച്ചെണ്ണയും എഫ് പി ഒ കളുടെ മറ്റുൽപ്പന്നങ്ങളും ഓണവിപണിയിൽ ലഭ്യമാണെന്നും കൃഷിഓഫീസർ അറിയിച്ചു

Onam Samriddhi 2025 Onam market to start in Edachery from today

Next TV

Top Stories










News Roundup






//Truevisionall