Sep 3, 2025 10:54 PM

നാദാപുരം: (nadapuram.truevisionnews.com) സഹോദരങ്ങളായ സ്‌കൗട്ട് വിദ്യാര്‍ഥികള്‍ക്ക് ഓണസമ്മാനമായി വീട് കൈമാറി. ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് നാദാപുരം ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നിര്‍മിച്ച സ്‌നേഹഭവനത്തിന്റെ താക്കോല്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ കുടുംബത്തിന് കൈമാറി. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നതും സ്വന്തമായി ഭവനം ഇല്ലാത്തതുമായ അരൂരിലെ സ്‌കൗട്ട് വിദ്യാര്‍ഥികളായ അലന്‍ദേവ് ,സൂര്യദേവ് എന്നിവര്‍ക്കാണ് ഭവനം നിര്‍മിച്ച് നല്‍കിയത്.

ചടങ്ങില്‍ പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.സി മുരളീധരന്‍ റിപ്പോര്‍ട്ട് ്‌വതരിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ ഗംഗാധരന്‍, സ്റ്റേറ്റ് കമ്മീഷണര്‍ ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, എ എസ് സി. സി കെ ഫൈസല്‍, അരൂര്‍ എം എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപിക ബിന്‍സി ഷാഗീര്‍, വി കെ സുരേന്ദ്രന്‍, എ എസ് ഒ സി.മുഹമ്മദ് കാസിം, പി പി കുഞ്ഞമ്മദ്, കെ ടി ഗഫൂര്‍,ടി കെ രാഘവന്‍, ബാബു സി അരൂര്‍, ബാബു മണ്ടോടി, സി കെ മനോജ് കുമാര്‍, പി പ്രവീണ്‍ കുമാര്‍ ,വി കെ സതീശന്‍ , സബീലു റഹ്മാന്‍,കെ കെ മുഹമ്മദലി,ബിജോ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

Bharat Scouts and Guides handed over Sneha Bhavanam in nadapuam as an Onam gift

Next TV

Top Stories










Entertainment News





//Truevisionall