വിലങ്ങാട്: (nadapuram.truevisionnews.com)കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല കമ്മിറ്റി നടത്തി വരുന്ന ആശ്വാസ് പദ്ധതി വിലങ്ങാട്ടെ വ്യാപാരികളുടെ കുടുംബങ്ങൾക്ക് ആശ്വാസമായി. മരണാനന്തരാ ധനസഹായമായ 10 ലക്ഷം രൂപ വിലങ്ങാട്ടെ മരണപ്പെട്ടു പോയ വ്യാപാരി ജെയിംസ്‌കുട്ടി ചുരപ്പൊയ്കയിൽ എന്നയാളുടെ കുടുംബത്തിന് നൽകി.
വ്യാപാരി വ്യവസായി ഏകോപന സമിതി ചെയ്യുന്ന ഇത്തരം പ്രവർത്തികൾ മാതൃകാപരമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അഡ്വ. ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് ഏരത് ഇക്ബാൽ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാപ്പുഹാജി മുഖ്യ പ്രഭാഷണം നടത്തി.



ആശ്വാസ് ജില്ലാ ചെയർമാൻ കെ.വി.എം.കബീർ, വിലങ്ങാട് സെന്റ് ജോർജ് ഫോറോന ചർച്ച് വികാരി ഫാദർ വിൽസൺ മുട്ടത്തുകുന്നേൽ, മഞ്ഞക്കുന്ന് സെന്റ് അൽഫോൻസാ ചർച്ച് വികാരി ഫാദർ ബോബി പൂവത്തിങ്കൽ, വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു, വാർഡ് മെമ്പർമാരായ ജെൻസി കൊടിമരത്തുംമൂട്ടിൽ, അൽഫോൻസാ റോബിൻ, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് അബ്ബാസ് കണേക്കൽ, ട്രെഷറർ അബ്രാഹം തടത്തിൽ, കുഞ്ഞമ്മദ് വാണിമേൽ, ജലീൽ കവൂർ, വിനോയ് തോമസ്, റെനി തോമസ്, ഷെബി സെബാസ്റ്റ്യൻ, സിബി വട്ടക്കുന്നേൽ, സോയൂസ് ജോസഫ്, ഡെന്നിസ് പന്തിരുവേലിൽ തുടങ്ങിയവർ സംസാരിച്ചു. നവീകരിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ബാപ്പുഹാജി നിർവഹിച്ചു.
ashwas scheme brings relief to the family of Vilangad traders, Rs 10 lakh handed over