ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com)വി.കെ ഗോപാലൻ്റെ എട്ടാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. ഇരിങ്ങണ്ണൂർ -എടച്ചേരി പ്രദേശങ്ങളിൽ സി.പി.എമ്മിനും വർഗ്ഗബഹുജന പ്രസ്ഥാനങ്ങൾക്കും നിർണ്ണായ പങ്കുവഹിച്ച നേതാവാണ് വി.കെ ഗോപാലൻ.
ദിനാചരണത്തിന്റെ ഭാഗമായി കായപ്പനിച്ചിയിൽ സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് കുടുംബസംഗമം സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം കൂടത്താംകണ്ടി സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. ടി.കെ.പ്രേമൻ അദ്ധ്യക്ഷത വഹിച്ചു .ടി.അനിൽ കുമാർ, ടി.കെ അരവിന്ദാക്ഷൻ ,ടി.പി.പുരുഷു, എന്നിവർ സംസാരിച്ചു.വി.കെ.അശോകൻ സ്വാഗതം പറഞ്ഞു. സി.പി.ശ്രീജിത്ത് കൃതജ്ഞത രേഖപ്പെടുത്തി.
V.K Gopalan's death anniversary celebration organized