നാദാപുരം : (nadapuram.truevisionnews.com)സി.പി.ഐ.സംസ്ഥാന സമ്മേളന പതാക ജാഥയ്ക്ക് കോഴിക്കോട് ജില്ലാ അതിർത്തിയിൽ ഉജ്ജ്വല സ്വീകരണം നൽകി. സമ്മേളന നഗരിയിൽ ഉയർത്താൻ കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പ്രയാണമാരംഭിച്ച പതാകജാഥയ്ക്ക് പെരിങ്ങത്തൂർ പാലത്തിനടുത്താണ് സ്വീകരണം നൽകി വരവേറ്റത്. സെപ്തംബർ 8 മുതൽ 12 വരെ ആലപ്പുഴയിലാണ് സി.പി.ഐ സംസ്ഥാന സമ്മേളനം നടക്കുന്നത്.
എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ്റെ നേതൃത്വത്തിലാണ് പതാക ജാഥ സംഘടിപ്പിച്ചത്. ദീപ്തി അജയകുമാർ ഉപലിഡറും ഗോവിന്ദൻ പള്ളിക്കാപ്പിൽ ഡയറക്ടറുമായ ജാഥയിൽ അജിത്ത് കൊളാടി, സി.പി. ഷൈജൻ, ഇ എം സതീശൻ, മുൻ എം എൽ എ എം. കുമാരൻ പി. കബീർ എന്നിവർ അംഗങ്ങൾ ആണ്. സി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ: പി ഗവാസ് രക്തഹാരമണിയിച്ച് സ്വികരിച്ചു.



സംസ്ഥാന എക്സി: അംഗം ടി വി ബാലൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ.കെ വിജയൻ എം.എൽ.എ, കെ.കെ ബാലൻ മാസ്റ്റർ, ടി കെ രാജൻ മാസ്റ്റർ ജില്ലാ കൗൺസിൽ അംഗങ്ങളായ പി കെ നാസർ, പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, ആർ സത്യൻ, ഇ സി സതീശൻ, ശ്രീജിത്ത് മുടപ്പിലായി, എൻ എം ബിജു, ടി ഭാരതി, അഭിജിത്ത് കോറോത്ത്, എ ടി റിയാസ് അഹമ്മദ്, വൈശാഖ് കല്ലാച്ചി എന്നിവരുടെ നേതൃത്വത്തിൽ നൂറ് കണക്കിന് പ്രവർത്തകർ സ്വീകരിക്കാനെത്തി. ജഥയെ റെഡ് വളണ്ടിയർമാരുടെയും മുത്തുകുടയുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആദ്യ സ്വീകരണ കേന്ദ്രമായ കുറ്റ്യാടിയിൽ എത്തിച്ചു
CPI conference flag procession receives welcome at Peringathur Kozhikode district