നാദാപുരം: (nadapuram.truevisionnews.com)നാദാപുരം സഹകരണ അർബൻ ബാങ്കിൽ 'ഓണപ്പൊലിമ' എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ശ്രദ്ധേയമായി. ആക്ഹോച്ഛ പരിപാടിയിൽ വിവിധ മത്സരങ്ങൾ നടന്നു. ഇന്നലെ രാവിലെ 9 മണി മുതൽ വൈകിട്ട് 4 30 വരെ ബാങ്കിൽ എത്തിയ ഇടപാടുകാർക്ക് പ്രത്യേക കൂപ്പൺ നൽകി നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുത്തു.
നാദാപുരം സ്വദേശി ചന്ദ്രനാണ് വിജയിയായത്. ജീവനക്കാർക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ രജീഷ് പുറമേരി ഒന്നാം സ്ഥാനവും രഞ്ജിനി രണ്ടാം സ്ഥാനം നേടി. ഇവർക്കുള്ള സമ്മാനങ്ങൾ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ് വിതരണം ചെയ്‌തു. നറുക്കെടുപ്പ് വിജയിക്കുള്ള സമ്മാനം ജനറൽ മാനേജർ കെ എൻ അബ്‌ദുറഷീദ് നൽകി.



മുൻ ചെയർമാൻ ബംഗ്ലത്ത് മുഹമ്മദ്, വൈസ് ചെയർമാൻ പി പി അശോകൻ മാസ്റ്റർ, ഡയറക്‌ടർമാരായ എൻ കെ മൂസ മാസ്റ്റർ, അബ്ബാസ് കണയ്ക്കൽ, സി എച്ച് ഹമീദ് മാസ്റ്റർ, സി കെ കുഞ്ഞാലി, വി പ്രഭാകരൻ, ഗംഗാധരൻ വട്ടോളി, സിയാദ് ബംഗ്ലത്ത്, വി വി ഫൗസിയ, താഹിറ, സുജിന നാസർ, അസി. മാനേജർ രാജീവ് മറോളി തുടങ്ങിയവർ സംസാരിച്ചു,
Nadapuram Urban Bank's Onam celebration was remarkable