തുണേരി: (nadapuram.truevisionnews.com) ദീർഘകാലം സിപിഐ എം തുണേരി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ ഗോപിയുടെ രണ്ടാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും ചേർന്നു.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി കെ അരവിന്ദാക്ഷൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കുടത്താംകണ്ടി സുരേഷ്, കുനവത്ത് രവി, നെല്ലിയേരി ബാലൻ എന്നിവർ സംസാരിച്ചു.



എം എൻ രാജൻ സ്വാഗതം പറഞ്ഞു. രാവിലെ വീട്ടുവളപ്പിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ഏരിയ സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ കെ ദി നേശൻ പുറമേരി അനുസ്മരണ പ്രഭാഷണം നടത്തി.
Second death anniversary of K Gopi, a member of the CPI(M) Tuneri local committee