നാദാപുരം : ഓണം നാളിൽ വളയത്ത് ബോധപൂർവ്വം സംഘർഷം ഉണ്ടാക്കിയ ക്രിമിനലുകളെ മതത്തിൻ്റെ പേരിൽ വെള്ളപൂശാനുള്ള ശ്രമങ്ങളെ ബിജെപി മണ്ഡലം കമ്മിറ്റി അപലപിച്ചു.
ഒരു യുവാവിനെ വളയം ടൗണിൽ വച്ച് ഓണദിവസം ആക്രമിക്കുകയും ചികിത്സ തേടി ആശുപത്രിയിലേക്ക് പോകുന്ന വഴി രണ്ടാമതും സംഘടിതമായി ആക്രമിക്കുകയും ചെയ്ത നടപടിയെ ന്യായീകരിക്കുന്നത് ശരിയല്ല.പോലീസിന്റെ കൃത്യനിർവഹണത്തെ തളർത്താനും നാദാപുരം മേഖലയിൽ കലാപത്തിന് ആക്കം കൂട്ടാനും ഇത്തരം പ്രസ്താവനകൾ സഹായിക്കും.



ഓണാഘോഷം നടക്കുന്ന ദിവസം തന്നെ അക്രമം നടത്തിയതിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ചും അന്വേഷിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുന്നു. യോഗത്തിൽ വിനീഷ് ആർ.പി., രവി വെള്ളൂർ, ചന്ദ്രൻ മത്തത്ത്, രഞ്ജിത്ത് കെ.കെ. തുടങ്ങിയവർ സംസാരിച്ചു.
Whitewashing those who attacked the young man should stop BJP