വളയം: പ്രണവം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഗ്രന്ഥശാല ദിനം വിവിധ പരിപാടികളോടെആചരിച്ചു. രാവിലെ ഗ്രന്ഥശാല പരിസരത്ത് പതാക ഉയർത്തി. വൈകുന്നേരം വനിതാവേദിയുടെ നേതൃത്വത്തിൽ അക്ഷരദീപം തെളിയിച്ചു.
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ മുഖ മാസികയായ ഗ്രന്ഥാലോകം ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. സുമതി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിജിത്ത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ഷിനിൽ , ഷിനിൽ ടി.കെ. അദ്ധ്യക്ഷത വഹിച്ചു. സ്നേഹ ബിന്ദു, വി.ടി. നന്ദി രേഖപ്പെടുത്തി
Library Day celebrated in Pranavat