എടച്ചേരി : ഗ്രന്ഥശാലദിനത്തിൽ എടച്ചേരി വിജയകലാവേദി ആൻ്റ് ഗ്രന്ഥാലയത്തിൽ കാലത്ത് പതാക ഉയർത്തി . വൈകുന്നേരം നടന്ന വായനക്കാരുടെ സംഗമത്തിൽ നോവലിസ്റ്റ് കണ്ണോത്ത് കൃഷ്ണൻ അക്ഷരദീപം കൊളുത്തി പ്രഭാഷണം നടത്തി . ചടങ്ങിൽ പ്രേമചന്ദ്രൻ കെ.ടി കെ അധ്യക്ഷത വഹിച്ചു. രാജീവ് വള്ളിൽ സ്വാഗതം പറഞ്ഞു. രാധാകൃഷ്ണൻ എടച്ചേരി, എം.ഹരീന്ദ്രൻ, കെ. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. വി. ബാലകൃഷ്ണൻ നന്ദി പറഞ്ഞു.
Edacherry Vijayakalavedi and Library celebrates Library Day