നാദാപുരം: (nadapuram.truevisionnews.com) സമാധാനവും സൗഹിർദവും നിലനിൽക്കുന്ന നാദാപുരം മേഖലയെ വർഗീയ ദ്രുവീകരണത്തിലേക്കും സംഘർഷത്തിലേക്കും നയിക്കാൻ പ്രേരണ നൽകുന്ന റിമാൻഡ് റിപ്പോർട്ട് നൽകി നാടിനെ ഞെട്ടിപ്പിച്ച വളയം പോലീസിന്റെ നടപടിയെ സംബന്ധിച്ചു ചർച്ച ചെയ്യാൻ അടിയന്തിരമായി സർവ്വ കക്ഷി യോഗം വിളിച്ചുചേർക്കാൻ നാദാപുരം എം എൽ എ തയ്യാറാകണമെന്ന് യുഡിഎഫ് ജില്ല കൺവീനർ അഹമ്മദ് പുന്നക്കൽ ആവശ്യപ്പെട്ടു.
തികച്ചും വ്യക്തിപരമായി നടന്ന ഒരു സംഘർഷത്തിൽ കക്ഷികൾ വ്യത്യസ്റ്റ മതക്കാർ ആയിപ്പോയതിന്റെ പേരിലാണ് വളയം പോലിസ് സംഭവത്തെ വർഗീയമായി ചിത്രീകരിച്ചുകൊണ്ടുള്ള റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.ഇത്തരം അപകടകരമായ പ്രവണതകളെ നാട് ഒറ്റകെട്ടായി ചെറുക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ സർവ്വ കക്ഷി യോഗം വിളിച്ചു ഇതിനെ അപലപിക്കാനും കുറ്റവാളികളായ പോലീസുകാർക്കെതിരെ കടുത്ത നടപടി ആവശ്യപ്പെടാനും വേണ്ടിയുള്ള സാഹചര്യം ഒരുക്കൽ അനിവാര്യമാണെന്നും യുഡിഎഫ് ജില്ല കൺവീനർ അഹമ്മദ് പുന്നക്കൽ പറഞ്ഞു.
Communal remand report; Nadapuram party should call an all-party meeting - UDF