വളയം: (nadapuram.truevisionnews.com) നിരവുമ്മൽ യുവധാര ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ബോഡി ഫ്രീസറിന്റെ ഗ്ലാസുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. പൂട്ട് തകർത്ത് മുറിക്കുള്ളിൽ കയറിയാണ് സാമൂഹ്യവിരുദ്ധർ ഈ പ്രവൃത്തി ചെയ്തത്.
ക്ലബ് ഭാരവാഹികളുടെ പരാതിയിൽ വളയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്ന് ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
Body freezer at Niravummal Club destroyed