എടച്ചേരി: കോൺഗ്രസ് ഗൃഹ സമ്പർക്ക പരിപാടി വിജയിപ്പിക്കാനായി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിൽ ഷാഫി പറമ്പിൽ എംപിയുടെ സന്ദർശനം. എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിലാണ് മുന്നറിയിപ്പ് ഇല്ലാതെ കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് കൂടിയായ ഷാഫി പറമ്പിൽ എത്തിയത് . പെട്ടെന്ന് എം പി വന്നതോടെ യോഗത്തിലുള്ള നേതാക്കൾക്ക് ആവേശമായി. വാർഡ് തല ഗൃഹ സമ്പർക്ക പരിപാടി വിജയിപ്പിക്കാൻ നിർദ്ദേശം നൽകിയാണ് എം പി മടങ്ങിയത്. ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് കൂടെയുണ്ടായിരുന്നു. എടച്ചേരി മണ്ഡലം പ്രസിഡൻ്റ് എംകെ പ്രേമദാസ് അധ്യക്ഷനായി.
Shafi Parambil MP's visit to Edacherry Congress Home Contact Program meeting without warning