നാദാപുരം: ( nadapuram.truevisionnews.com ) കളിക്കുന്നതിനിടെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെ റോഡിലിറങ്ങിയ പിഞ്ചുകുഞ്ഞിന് രക്ഷകരായി നാദാപുരം പോലീസ്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കക്കംവെള്ളിയിൽ തിരക്കേറിയ റോഡരികിൽ രണ്ടു വയസ്സുകാരൻ ഒറ്റയ്ക്ക് നിൽക്കുന്നത് പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. നാദാപുരം കൺട്രോൾ റൂമിലെ കൈതക്കൽ രാജൻ, സജിത് മുളേരിയ, രജീഷ് ചേലക്കാട്, ഡ്രൈവർ ഷിബിനുമാണ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
വാഹനത്തിരക്കുള്ള റോഡരികിലേക്ക് രണ്ടുവസ്സുകാരൻ നടന്നുവരുന്നത് കണ്ട സജിത് വാഹനത്തിൽ നിന്നിറങ്ങി കുഞ്ഞിനെ എടുത്തു. അടുത്തൊന്നും ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. നാലഞ്ച് മിനുറ്റുകൾക്ക് ശേഷം കുട്ടിയെ അന്വേഷിച്ച് അമ്മയുമെത്തി. മിനിറ്റുകൾ മാത്രമെങ്കിലും തന്റെ കൺവെട്ടത്തുനിന്ന് മറഞ്ഞുപോയ കു ഞ്ഞിനെ പൊലീസിന്റെ കരുതലിലൂടെ തിരികെക്കിട്ടിയപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം. പൊലീസുകാർക്ക് നന്ദി പറഞ്ഞ് കുഞ്ഞുമായി അമ്മ വിട്ടിലേക്ക് മടങ്ങി.
Police arrived before the accident; Nadapuram police rescued a toddler who was left alone on the road