നാദാപുരം: മുടവന്തേരിയിലെ അങ്കണവാടി ജീവനക്കാരിയെ അടിച്ചുവീഴ്ത്തി സ്വർണമാല കവർന്ന കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. കണ്ണൂർ പ്രത്യേക ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന കാസർകോട് സ്വദേശി മുഹമ്മദ് സിനാസിനെയാണ് നാദാപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
പ്രതിയെ അടുത്തദിവസം സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഷിനാസ്. ജൂൺ 25നാണ് കേസിനാസ്പദമായ സംഭവം. മുടവന്തേരിയിലെ 52-ാം നമ്പർ അങ്കണവാടി ഹെൽപ്പർ കുമ്മങ്കോട്ടെ മന്ദച്ചാൻ കണ്ടിയിൽ ഉഷയുടെ മൂന്നര പവൻ മാലയാണ് സ്കൂട്ടറിലെത്തിയ പ്രതി കവർന്നത്.
Nadapuram police take into custody the accused who stole the gold necklace of an Anganwadi worker in Mudavantheri