നാദാപുരം: കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടി കുറച്ചും , തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടുകൾ സ്വീകരിച്ചും തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികൾ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി.
കല്ലാച്ചി പോസ്റ്റോഫിസിനു മുമ്പിൽ നടത്തിയ ധർണ്ണ എൻ ആർഇ ജി വർക്കേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. കെ.കെ ശോഭ അദ്ധ്യക്ഷത വഹിച്ചു. എ മോഹൻദാസ്.കെ എൻ ദാമോദരൻ എന്നിവർ സംസാരിച്ചു. ടി.പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. എൻ പി വാസു,പി.പി ബാലകൃഷ്ണൻ ,കെ.ടി.കെ രാധ. ടി.കെ അരവിന്ദാക്ഷൻ,പി.പി ചന്ദ്രൻ . പാറയിടുക്കിൽ കുമാരൻ,കെ.കെ അജിത, ഇ.കെ ശോഭ എന്നിവർ നേതൃത്വം നൽകി.
march against central government's policy to destroy employment guarantee scheme