ഓർക്കാട്ടേരി: ( nadapuram.truevisionnews.com ) ഓർക്കാട്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കാൻ നടപടിയെടുക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
എം. നാരായണി നഗറിൽ ഓർക്കാട്ടേരി മാപ്പിള യു.പി. സ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഷൈജി പ്രമോദ് പതാക ഉയർത്തി. ജില്ലാ സെക്രട്ടറി കെ. പുഷ്പജ സംഘടനാ റിപ്പോർട്ടും വിജില അമ്പലത്തിൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.



സംസ്ഥാന കമ്മിറ്റി അംഗം കെ വി ലേഖ, ജില്ലാ കമ്മിറ്റിയം ഗം പ്രജിത എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷൈജി പ്രമോദ് (പ്രസിഡന്റ്), ടി എൻ പങ്കജാക്ഷി, കെ വി റിത്ത (വൈ സ് പ്രസിഡൻറുമാർ), വിജിലഅമ്പലത്തിൽ (സെക്രട്ടറി), കെ പി ഗിരിജ, പി എം രമ്യ (ജോ. സെക്രട്ടറിമാർ), ഇ കെ ഷീബലത (ട്രഷറർ).
Bedside treatment is needed; Mahila Association wants to start bedside treatment at Orkattery Family Health Center