നാദാപുരം : ( nadapuram.truevisionnews.com) ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ദിവസം ജീവനക്കാരെ ചീത്തവിളിച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ച യുഡിഎഫ് പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് നാദാപുരം പഞ്ചായത്ത് ജീവനക്കാരുടെ പ്രതിഷേധ യോഗം. കേരള എൻ ജി ഒ യൂണിയൻ നാദാപുരം ഏരിയകമ്മിറ്റി നേതൃ ത്വത്തിലാണ് പ്രതിഷേധ യോഗം ചേർന്നത്.
നാദാപുരം ഗ്രാമപഞ്ചായത്തിൽ ചേർന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി രാജീവൻ ഉദ്ഘാടനം ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ കെ വിനോദൻ, സതീശൻ ചിറയിൽ, സുധീഷ് ടി കെ ഷിജു കെ,രജീഷ് കെപി നേതൃത്വം നൽകി.
Assault and indecent assault Panchayat employees hold protest meeting in Nadapuram