ഇരിങ്ങണ്ണൂർ : ഇരിങ്ങണ്ണൂർ മേഖലയിൽ സി പിഐ എമ്മിൻ്റെ മുൻനിര പ്രവർത്തകനായിരുന്ന ഇ കെ കുഞ്ഞിരാമന്റെ പത്താം ചരമ വാർഷികദിനം ആചരിച്ചു. ഇരിങ്ങണ്ണൂർ സൗത്തിൽ സി പിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ് ഉദ്ഘാടനം ചെയ്തു. എം ഗീത അധ്യക്ഷയായി. ടി അനിൽ കുമാർ, ടി പി പുരുഷു, ടി കെ അരവിന്ദാക്ഷൻ, വി കുമാരൻ, എ ഡാനിയ, സി പി രാജൻ എന്നിവർ സംസാരിച്ചു.
CPI(M) observes EK Kunhiraman's 10th death anniversary