നാദാപുരം : ( nadapuram.truevisionnews.com) കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി എല്ലാ അധ്യയന വർഷവും സ്കൂളുകളിൽ നടത്തുന്ന സ്പോർട്സ് ഡേ കല്ലാച്ചീമ്മൽ മാപ്പിള എൽ പി സ്‌കൂളിൽ നടന്നു . ഗ്രാമ പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി കെ നാസർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്‌മിസ്ട്രസ് സി പി സുചിത്ര അധ്യക്ഷത വഹിച്ചു . ജെ കെ അർജുൻ ,ഷാഹിന സി എച്ച്, കെ പി സുജിന, എ കെ മുഹമ്മദലി , രമ്യ,വി പി സിനാൻ ,അദ്വൈത് കുമാർ,പി കെ സാദത്ത് തുടങ്ങിയവർ സംബന്ധിച്ചു .
Kallacheemal MLP School organizes sports day