നാദാപുരം: ( nadapuram.truevisionnews.com ) നാദാപുരം പഞ്ചായത്ത് ജീവനക്കാരെ യു.ഡി എഫ് നേതാക്കളും , യു ഡി എഫ് ജനപ്രതിനിധികളും കൊലവിളിയും. കൈയേറ്റവും നടത്തിയതിലും പ്രതിഷേധിച്ച് എൽഡി എഫ് നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.



സി.പി ഐ എം ഏരിയാ സെക്രട്ടറി എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കെ.പി കുമാരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജീന്ദ്രൻ കപ്പള്ളി, എരോത്ത് ഫൈസൽ, കരിമ്പിൽ ദിവാകരൻ, കുറുവമ്പത്ത് നാസർ, കെ.ശ്യാമള ടീച്ചർ, കെ ജി ലത്തീഫ് എന്നിവർ സംസാരിച്ചു. ടി. സുഗതൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
LDF protest evening in Kallachi