പുറമേരി: പുറമേരിയിൽ ഇരുമ്പ് പൈപ്പ് കയറ്റിയ പിക്കപ്പ് ലോറിയിൽ ഓട്ടോയിടിച്ച് രണ്ടുപേർക്ക് പരിക്ക്. പുറമേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ബാബു, കക്കംവെള്ളി സ്വദേശിനിയായ വീട്ടമ്മയ്ക്കുമാണ് പരിക്കേറ്റത്. ലോറി അശ്രദ്ധമായി റോഡിലിറക്കിയതാണ് അപകടത്തിന് കാരണം.
നാദാപുരം - വടകര സംസ്ഥാന പാതയിൽ പുറമേരിയിലാണ് അപകടം ഉണ്ടായത്. സംസ്ഥാന പാതയിൽ നിന്നും വീട്ടിലേക്ക് പൈപ്പുമായി കയറുന്നതിനിടെ വീട്ടിൽ നിന്നും മറ്റൊരു വാഹനം റോഡിലേക്ക് ഇറക്കാൻ പിക്കപ്പ് ലോറി പിറകോട്ട് എടുക്കുകയായിരുന്നു. ഇതിനിടയിലാണ് റോഡിലൂടെ എത്തിയ ഓട്ടോറിക്ഷ പിക്കപ്പിലെ ഇരുമ്പ് കമ്പിയിൽ ചെന്നിടിച്ചത്.
ഓട്ടോയുടെ മുൻഭാഗം പൂർണ്ണമായി തകർന്നു. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരിയേയും നാദാപുരം ഗവ താലൂക് ആശുപത്രിയിലും വടകര ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറുടെ തലയ്ക്കാണ് പരിക്കേറ്റത്.
An auto-rickshaw collided with a pickup truck loaded with iron pipes two people were injured