Sep 16, 2025 07:40 PM

വളയം: ( nadapuram.truevisionnews.com ) പോലീസിലെ സംഘപരിവാർ സ്ലീപ്പർ സെല്ലിനെതിരെ ചെക്യാട് പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി. പുളിയാവ് റോഡിൽ നിന്നും ആരംഭിച്ച മാർച്ച്‌ പോലീസ് സ്റ്റേഷൻ പരിസരത്ത് ബാരിക്കേഡ് വച്ചു തടഞ്ഞു. അടുത്ത കാലത്തായി വളയം സ്റ്റേഷനിൽ നിന്നും നിരന്തരമായുണ്ടാവുന്ന വർഗ്ഗീയ ചുവയുള്ള റിപ്പോർട്ടുകൾക്കും അകാരണമായ അറസ്റ്റുകൾക്കും കള്ളക്കേസുകൾക്കും നേരെ പ്രവർത്തകരുടെ പ്രതിഷേധം അണപൊട്ടി.

വർഗ്ഗീയമായി പെരുമാറുന്ന പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ശക്തമായ സമരങ്ങൾ തുടരുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ മുന്നറിയിപ്പ് നൽകി. യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് നൗഷാദ് രയരോത്ത് അധ്യക്ഷത വഹിച്ചു.മണ്ഡലം ജന: സിക്രട്ടറി ഹാരിസ് ഈന്തുള്ളതിൽ മുഖ്യ പ്രഭാഷണം നടത്തി. ഇസ്മായിൽ മുബാറക് സ്വാഗതം പറഞ്ഞു .

മുസ്ലിം ലീഗ് ചെക്യാട് പഞ്ചായത്ത്‌ പ്രസിഡന്റ് അഹമ്മദ് കുറുവയിൽ,യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കെ എം ഹംസ മാസ്റ്റർ,റഫീക് കുനിയിൽ ,സലീം വട്ടച്ചകാവിൽ എന്നിവർ സംസാരിച്ചു. ഹനീഫ പി കെ,ഫെമിൻ ഫിജാസ്,മുഹമ്മദ് പുന്നോളി,ആസിഫ് പി വി ,ഗഫൂർ,സിദ്ധിഖ്,ഇസ്മായിൽ,ഫാസിൽ കെ തുടങ്ങിയവർ നേതൃത്വം നൽകി.

Sangh Parivar sleeper cell; Muslim Youth League marches to Valayam police station

Next TV

Top Stories










News Roundup






GCC News






Entertainment News





//Truevisionall