നാദാപുരം : (nadapuram.truevisionnews.com) ഇരിങ്ങണ്ണൂരിൽ അംഗൻവാടി ജീവനക്കാരിയെ അടിച്ച് വീഴ്ത്തി സ്വർണ്ണ മാല കവർന്ന കേസിൽ പ്രതി പിടിയിൽ. കാസർകോഡ് കീഴൂർ ചന്ദ്രഗിരി സ്വദേശി മുഹമ്മദ് ഷംനാസ് ആണ് പിടിയിലായത് . കുമ്മങ്കോട് സ്വദേശിനി ഉഷയുടെ മൂന്നര പവൻ മാലയാണ് പിടിച്ചു പറിച്ചത്. കാസർകോട് , കണ്ണൂർ ജില്ലകളിൽ പ്രതിക്കെതിരെ 12 കേസുകൾ നിലവിൽ ഉണ്ട്.
ജൂലൈയിലാണ് സംഭവം. പച്ചിലശ്ശേരി പുതിയ ഓവുചാലിന് അടുത്ത് വെച്ച് മുടവന്തേരി അങ്കണവാടി ഹെൽപ്പർ ഉഷയുടെ മൂന്നര പവന്റെ സ്വർണ മാല പൊട്ടിച്ചെടുത്തത്. അങ്കണ വാടിയിലേക്ക് നടന്നു പോകുന്നതിനിടയിലാണ് സംഭവം. മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഉഷയെ അടിച്ചു വീഴ്ത്തിയത്. പ്രതി ഓടിച്ചുവന്ന സ്കൂട്ടറുടെ നമ്പർ വ്യാജമായിരുന്നു. മാലയുടെ പകുതി ഭാഗമാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്.
സംഭവത്തിൽ മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു . ഏകദേശം 25 നും 35 നും ഇടയിൽ പ്രായം തോന്നിപ്പിക്കുന്ന പ്രതി ചുവന്ന ടി ഷർട്ടും , പാന്റും ധരിച്ച് യെമഹയുടെ ഫസിനോ സ്കൂട്ടിയിൽ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത് . ഹെൽമറ്റ് ധരിച്ചുകൊണ്ട് സ്കൂട്ടർ ഓടിച്ചതിനാൽ മുഖം വ്യക്തമലായിരുന്നു .
Accused arrested in Iringannoor for beating up an Anganwadi worker and stealing her gold necklace