അരൂര്‍: (nadapuram.truevisionnews.com) നാടിന്റെ മനുഷ്യസ്‌നേഹത്തിന്റെ ഉത്തമ മാതൃകകൾ സൃഷ്ടിക്കാൻ ജനങ്ങൾ ഒത്തുചേരണമെന്ന് ഷാഫി പറമ്പിൽ എം.പി. അഭിപ്രായപ്പെട്ടു. കല്ലുമ്പുറത്ത് പ്രിയദർശിനി ചാരിറ്റബിൾ സൊസൈറ്റി ഓഫീസിന്റെ ശിലാന്യാസം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ നാട്ടിലും മനുഷ്യത്വത്തിന്റെ മികച്ച മാതൃകകൾ വളർത്തിയെടുക്കാൻ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നും, ബലഹീനരുടെ ശക്തിയായി മാറാൻ കൂട്ടായ്മകൾക്ക് കഴിയണമെന്നും എം.പി. ചൂണ്ടിക്കാട്ടി. ഇത്തരം കൂട്ടായ്മകൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



പ്രിയദർശിനി ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളെ എം.പി. അഭിനന്ദിച്ചു. യോഗത്തിൽ കെ. സജീവൻ അധ്യക്ഷത വഹിച്ചു. കെ.പി. ശ്രീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
വി.എം.ചന്ദ്രന്‍, നാസര്‍ നെല്ലോളി, ബവിത്ത് മലോല്‍, പി.അജിത്ത്, വാര്‍ഡ് മെമ്പര്‍ റീത്ത കണ്ടോത്ത്, പി.ശ്രീലത, ഇ.ടി.കെ.രജീഷ്, പാറോള്ളതില്‍ അബ്ദല്ല., എ.പി.നജീബ് ഹുദവി, പ്രകാശന്‍ ഉത്രാടം, എ.ടി.ദാസന്‍, അമ്പ്രോളി രവി, സന്ദീപ് കൃഷ്ണ, കെ.ടി.സുനില്‍കുമാര്‍, സി.ടി.കെ.അമ്മത്, കെ.എം.രജീഷ് എന്നിവര്‍ പ്രസംഗിച്ചു.
Priyadarshini Shilanyasaam; People should come together to create models of human love - Shafi Parambil MP


                    
                    










                    





















                                .png)






