നാദാപുരം: ( nadapuram.truevisionnews.com) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ ബന്ധമുള്ളതായി തെളിഞ്ഞെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി.
ആർഎസ്എസ് അജണ്ട നടപ്പിലക്കുന്ന ലോകത്തിലെ ഏക കമ്മ്യൂണിസ്റ്റ് നേതാവാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിലെ മന്ത്രി സഭയുടെ ആർ എസ് എസ്സ് അജണ്ടയെകുറിച്ച് സിപിഐ പറഞ്ഞത് കേരളം മറക്കില്ലെന്നും നാദാപുരത്ത് നിയോജക മണ്ഡലത്തിലെ കോൺഗ്രസിന്റെ വാർഡ് പ്രസിഡൻ്റുമാരുടെ ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് ദീപാ ദാസ് മുൻഷി പറഞ്ഞു.



ഡിസിസി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. എസിസിസി സെക്രട്ടറി മൻസൂർ അലിഖാൻ, സത്യൻ കടിയങ്ങാട്, മോഹനൻ പാറക്കടവ്, ജമാൽ കോരങ്കോട്, ആവോലം രാധാകൃഷ്ണൻ,മാക്കൂൽ കേളപ്പൻ എന്നിവർ പ്രസംഗിച്ചു.
Deepa Das Munshi, Local Government Elections, CPM BJP












































