പാറക്കടവ് : സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് പാറക്കടവ് ഗവൺമെൻ്റ് എം. യു.പി.സ്ക്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കും. ഇതിനായിഒരുകോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു .
ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു പുതിയ കെട്ടിട നിർമ്മാണം. ടെൻ്റർ നടപടി പൂർത്തീകരിച്ച് അടിയന്തിര പ്രാധാന്യത്തോടെ പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.
Parakkadavu Government M. UP School, E.K. Vijayan MLA, new building












































