നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗവൺമെന്റ് യു.പി. സ്‌കൂളിൽ 15 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂൾ കെട്ടിടം നവീകരിച്ചത്. പി.ടി.എ. പ്രസിഡന്റ് സി.കെ. നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കണേക്കൽ അബ്ബാസ് സ്വാഗതം ആശംസിച്ചു.



ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം അധ്യക്ഷൻ എം.സി സുബൈർ, മുഹമ്മദ് ബംഗ്ലത്ത്, കെ.ടി.കെ ചന്ദ്രൻ, ബി.പി.സി ടി സജീവൻ, ഹെഡ്‌മാസ്റ്റർ എം.സി അബ്‌ദുൾ ഗഫൂർ സംസാരിച്ചു.
Nadapuram Govt. UP School's renovated building dedicated to the nation


                    
                    










                    





















                                




