നാദാപുരം : ( nadapuram.truevisionnews.com) കലയുടെ സന്ദേശം ലോകത്തോട് വിളിച്ചു പറയാൻ വിദ്യാർഥികൾക്ക് സാധിക്കണമെന്നും അതിനായി വിദ്യാർഥികളെ മാറ്റിയെടുക്കണമെന്നും കവി വീരാൻകുട്ടി പറഞ്ഞു.



പേരോട് എംഐ എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്ററേച്ചൽ ഫെസ്റ്റിവെല്ലിൻ്റെ രണ്ടാം ദിനം കാവ്യസദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിടി എ പ്രസിഡൻ്റ് മുഹമ്മദ് പുറമേരി അധ്യക്ഷനായി. കവികളായ സാദിർ തലപ്പുഴ, കെ. സലീന , കെ. പി. സീന എന്നിവർ കവിതകൾ അവതരിപ്പിച്ചു.
ചടങ്ങിൽ ബംഗ്ലത്ത് മുഹമ്മദ് , പ്രിൻസിപ്പാൾ ഏ. കെ. രഞ്ജിത്ത് , മുഹമ്മദ് മേച്ചേരി , സുബൈർ തോട്ടക്കാട്, കെ. അബ്ദുൽ ജലീൽ,സിറാജ് കൂളിക്കൂൽ, ടി .പി ഹാരിസ് എന്നിവർ സംസാരിച്ചു.
പുസ്തക ചർച്ച ഡോ: ശശികുമാർ ഉദ്ഘാടനം ചെയ്തു. മാനേജ്മെൻ്റ് കമ്മിറ്റി ജനറൽ സിക്രട്ടറി ടി.കെ. അബ്ബാസ് അധ്യക്ഷനായി.ജാഫർ വാണിമേൽ, പി.കെ. റാവിയ്യ , ഇസ്‌മായിൽ വാണിമേൽ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടി ഇ.കെ. വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മാനേജർ പി.ബി. കുഞ്ഞമ്മദ് ഹാജി അധ്യക്ഷനായി
Poet Veerankutty, Perode MI M Higher Secondary School, Literary Festival













































