വിലങ്ങാട് : ( nadapuram.truevisionnews.com) കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടലിൽ ഒലിച്ചു പോയ വിലങ്ങാട്-പാനോറോഡിനെയും നരി പറ്റ പഞ്ചായത്തിലെ വായാട് ആദിവസി ഉന്നതി റോഡിനെയും ബന്ധപ്പിക്കുന്ന പാനോം പാലം പുതുക്കി പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് ആറ് കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു.
53 മീറ്റർ നീളമുള്ള പാലം 7.75 മീറ്റർ വീതിയിലാണ് പുന:ർനിർമ്മിക്കുന്നത്. പാനോ ഭാഗത്ത് നൂറ് മീറ്റർ നരിപ്പറ്റ ഭാഗത്ത് നൂറ്റി പത്ത് മീറ്റർ നീളത്തിലും അപ്രേച്ച് റോഡും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



വായാട് ആദിവാസി ഉന്നതിലേക്കുള്ള ഏക റോഡിലെ പാലമാണ് പാനോം പാലം. നിലവിൽ താൽകാലിക പാലത്തിലൂടെ ചെറിയ വാഹനങ്ങൾക്ക് മാത്രമെ കടന്നുപോകാൻ കഴിയുകയുള്ളു.
ഉരുൾപൊട്ടൽ മേഖലയിലെ നിമ്മാണം എന്ന പരിഗണന നൽകി ടെൻ്റർ നടപടി ലഘൂകരിച്ച് അടിയന്തിര പ്രാധാന്യത്തോടെ പ്രവൃത്തി ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.
E.K. Vijayan MLA, Panom Bridge, Government Fund












































