വാണിമേൽ: (nadapuram.truevisionnews.com) കാനയിൽ അകപ്പെട്ട കാളയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പുതുക്കയം നിടുംപറമ്പത്ത് ഇന്ന് രാവിലെ 6.30 മണിയോട് കൂടി എതിരെ വന്ന വാഹനത്തെ കണ്ടു വശത്തേക് മാറി നിന്ന കാള റോഡിലെ ഓവ്ചാലിലേക്ക് വഴുതി വീഴുകയായിരുന്നു .
വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരം അഗ്നിരക്ഷ നിലയത്തിൽ നിന്ന് സിനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ഉണ്ണി കൃഷ്ണന്റെ നേതൃത്വത്തിൽ എത്തിയ സേന cow ബെൽറ്റ്, റോപ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെയും സഹായത്തോടെ കാളയ്ക്ക് യാതൊരു പരിക്കുകളും കൂടാതെ രക്ഷപെടുത്തി. രക്ഷപ്രവർത്തനത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ജ്യോതികുമാർ. സി. സി, ലതീഷ്. എൻ, ആദർശ്. വി. കെ, ഷാഗിൽ. കെ, അഖിൽ എന്നിവർ പങ്കെടുത്തു.
Nadapuram Fire & Rescue rescues a bull trapped in a forest











































