തൂണേരി: (nadapuram.truevisionnews.com) തൂണേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരി വെസ്റ്റിൽ പുതുതായി നിർമ്മിച്ച അയനോൾ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുതാ സത്യൻ ഉദ്ഘാടനം ചെയ്‌തു .വാർഡ് മെമ്പറും പഞ്ചായാത്ത് വൈസ് പ്രസിഡണ്ടുമായ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടിയിൽ,മെമ്പർ ഫൗസിയ സലിം എൻ സി,വാർഡ് വികസന സമിതി കൺവീനർ ഒ.എം മുസ്തഫ, നസീർ കൂടേന്റവട, നാസർ എ വി,എന്നിവർ പ്രസംഗിച്ചു.അമ്മദ് പീടികക്കണ്ടി, അബൂബക്കർ അറക്കൽ, സലിം നമ്പോങ്കണ്ടി, അമ്മദ് കോമത്ത്, മൂസ എ,അഷറഫ് അയനോൾ, മഹ്മൂദ് എം,ഹാരിസ് കെ,ഷബീർ പുനത്തിൽ എന്നിവർ പങ്കെടുത്തു.
Mudavantheri Ayanol Road inaugurated











































.jpeg)