പുറമേരി: (nadapuram.truevisionnews.com) സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സ കോടിയേരി ബാലകൃഷ്ണൻ്റെയും സിപിഐ എം പുറമേരി ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റും കർഷക സംഘം നാദാപുരം ഏരിയ വൈസ് പ്രസിഡന്റുമായ സി എം വിജയൻമാസ്റ്ററുടെയും ചരമവാർഷികദിനം സിപിഐ എം പുറമേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു.
പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. വിജയൻ മാസ്റ്ററുടെ സ്മരണയ്ക്കായി നിർമ്മിക്കുന്ന വിജയൻ മാസ്റ്ററുടെ സ്മാരക മന്ദിരത്തിൻ്റെ ശിലാസ്ഥാപനവും എം മെഹബൂബ് നിർവഹിച്ചു.ലോക്കൽ സെക്രട്ടറി കെ ടി കെ ബാലകൃഷ്ണൻ അധ്യക്ഷനായി.
സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ. ഏരിയ സെക്രട്ടറി എ മോഹൻദാസ്. ജില്ലാ കമ്മിറ്റി അംഗം കൂടത്താംങ്കണ്ടി സുരേഷ് ,പ്രസീത കല്ലുള്ളതിൽ എന്നിവർ സംസാരിച്ചു. ടി ടി കെ വിജീഷ് സ്വാഗതം പറഞ്ഞു.
രാവിലെ വിജയൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി അംഗം സി എച്ച് മോഹനൻ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യതു.പ്രസീത കല്ലുള്ളതിൽ അധ്യക്ഷയായി.

ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ ദിനേശൻ പുറമേരി,കെ പി വനജ ലോക്കൽ സെക്രട്ടറി കെ ടി കെ ബാലകൃഷ്ണൻ,വി പ്രസൂൺ,രമ മടപ്പള്ളി എന്നിവർ സംസാരിച്ചു.ടി ടി കെ വിജീഷ് സ്വാഗതം പറഞ്ഞു.
Death anniversary of Kodiyeri Balakrishnan and CM Vijayan Master observed









![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/480/image-uploads/694cc858753e1_nadapuram4.jpg)





![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/120_120/image-uploads/694cc858753e1_nadapuram4.jpg)


























