Dec 25, 2025 09:21 AM

നാദാപുരം: [nadapuram.truevisionnews.com] കടത്തനാടൻ കളരിയിൽ പ്രാവീണ്യം തെളിയിച്ച പ്രേമൻ ഗുരുക്കൾക്ക് കേരള ഫോക്ലോർ അക്കാദമി 2023 വർഷത്തെ അവാർഡ്. ആയോധന കലയിൽ ലഭിച്ച ഈ പുരസ്‌കാരം അർഹതയ്ക്കുള്ള അംഗീകാരമായി മാറി.

അവാർഡ് തന്നെപോലുള്ള കളരി ഗുരുക്കന്മാർക്ക് മുന്നോട്ടുപോകാനുള്ള ഊർജം നൽകുമെന്ന് പ്രേമൻ പറഞ്ഞു. കാൽനൂറ്റാണ്ടായി കളരിപ്പയറ്റിൽ പ്രവർത്തിക്കുന്നു. നാദാപുരം ചാലപ്പുറം, തൂണേരി, ചക്കിട്ടപാറ, ബംഗളൂരു എന്നിവിടങ്ങളിൽ നൂറുകണക്കിന് ശിഷ്യരുണ്ട്.

നാദാപുരം ചാലപ്പുറം സ്വദേശിയായ പ്രേമൻ കളരി ആചാര്യൻ വളപ്പിൽ കരുണൻ ഗുരുക്കളുടെയും പുറമേരി മുകുന്ദൻ ഗുരുക്കളുടെയും ശിക്ഷണത്തിലാണ് കളരിയിൽ ചുവടുറപ്പിച്ചത്. സിംഗപ്പൂർ, ദുബായ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കളരി അവതരിപ്പിച്ചിട്ടുണ്ട്.

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയിൽ കളരി അവതരിപ്പിച്ച് ശ്രദ്ധപിടിച്ചുപറ്റി. ശിശുക്ഷേമ വകുപ്പ് നടത്തിയ ധീര പദ്ധതിയുടെ ഭാഗമായി നിരവധി പെൺകുട്ടികൾക്ക് സ്ത്രീ സുരക്ഷയെ മുൻനിർത്തിയുള്ള പരിശീലനം നൽകി.

കളരി ചികിത്സയുടെ ഭാഗമായി നിരവധി കിടപ്പുരോഗികൾക്ക് സൗജന്യമായ ചികിത്സ നൽകി. സാംസ്കാരിക വകുപ്പിന്റെത് ഉൾപ്പെടെ നിരവധി ആദരവ് പ്രേമൻ ഗുരുക്കളെ തേടിയെത്തിയിട്ടുണ്ട്.


നിരവധി പെൺകുട്ടികൾക്ക് കളരി പരിശീലനം നൽകി ഭാര്യ കൃഷ്ണ പ്രിയ ഗുരുക്കൾക്കൊപ്പമുണ്ട്.

Kerala Folklore Academy Award, Kalari

Next TV

Top Stories










News Roundup