വാണിമേൽ: ( nadapuram.truevisionnews.com ) കേരള പെൻഷനേഴ്സ് ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ വാണിമേലിലെ കെ ടി അമ്മദ് മാസ്റ്റർ (നിരത്തുമ്മൽ പീടിക ) അന്തരിച്ചു. 74 വയസ്സായിരുന്നു.
കല്ലാച്ചി മാപ്പിള എൽ പി സ്കൂൾ റിട്ടയേർഡ് അധ്യാപകനാണ്. ഇസ്ലാഹി മഹല്ല് കമ്മിറ്റി ട്രഷറർ ആണ്.
മുസ്ലിം ലീഗ് വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ കൗൺസിലർ, കേരള നദ്വത്തുൽ മുജാഹിദീൻ കോഴിക്കോട് ജില്ലാ സമിതി അംഗം, വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, അൻവാറുൽ ഇസ്ലാം എജുക്കേഷൻ സൊസൈറ്റി പ്രസിഡൻറ്, വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റ് പ്രവർത്തകസമിതി അംഗം തുടങ്ങിയ വിവിധ സാമൂഹിക മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ബിയ്യാത്തു പുളിയുള്ളതിൽ കല്ലാച്ചി

മക്കൾ: റാഹില, റൈഹാനത്ത്, റാഷിദ്, റസീന, റംശാദ്
മരുമക്കൾ: അഷ്റഫ് കോഴിക്കോടങ്കണ്ടി ചിയ്യൂർ, മജീദ് കാരപ്പറമ്പത്ത് നരിപ്പറ്റ, മാജിദ ഫർസാന ചേലക്കാട് (മുൻ വാണിമേൽ ഗ്രാമ പഞ്ചായത്ത് മെമ്പർ), സൂപ്പി കിഴക്കയിൽ കോടിയൂറ (ജയ് ഹിന്ദ് മെഡിക്കൽ സ് ഭൂമിവാതുക്കൽ), സൈഫുനിസ തെക്കത്ത് കണ്ടി
സഹോദരങ്ങൾ: പരേതയായ പാത്തു, ബിയ്യാത്തു, മൊയ്തു, ഖദീജ, ആലിക്കുട്ടി
മയ്യിത്ത് നമസ്കാരം വൈകുന്നേരം 5.30 ന് വാണിമേൽ ജുമുഅത്ത് പള്ളിയിൽ.
Muslim League leader KT Ammad Master passes away







































