പാറക്കടവ് : ( nadapuram.truevisionnews.com) പ്രമുഖ സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകനായ പ്രൊഫ. പി മമ്മുവിന്റെ നാലാമത്തെ പുസ്തകം പ്രകാശനം ചെയ്തു. പാറക്കടവ് ശംസുല് ഉലമാ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ “തിളങ്ങുന്ന പാറക്കടവ് ജുമുഅത്ത് പള്ളിയും മതബോധന പ്രസ്ഥാനവും” എന്ന ചരിത്ര പുസ്തകം മൊകേരി ഗവ. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.കെ. അഷ്റഫ് പ്രകാശനം ചെയ്തു.
അഹമ്മദ് പുന്നക്കൽ അദ്ധ്യക്ഷനായി. വരയിൽ കുഞ്ഞബ്ദുല്ല മുസ്ലിയാർ പ്രാർത്ഥന നടത്തി. എം. ഉസ്മാൻ സ്വാഗതം പറഞ്ഞു. ടി.കെ. ഖാലിദ് മാസ്റ്റർ, ഹമീദ് ദാരിമി ,ബി.പി. മൂസ്സ , സലാം ഫൈസി, വി.പി. ഉസ്മാൻ, താജ് വളപ്പിൽ,വി കെ അബൂബക്കർ മാസ്റ്റർ, പി പി ഹമീദ്, ഉമർ കല്ലേളി, ചെറ്റക്കണ്ടി അഹമ്മദ്, ടി.കെ ഇസ്മായിൽ എന്നിവർ സംസാരിച്ചു അബ്ദുറഹിമാൻ പഴയങ്ങാടി നന്ദി പറഞ്ഞു.
Prof. P Mammu's fourth book released


 
                    
                    











 
                    





















 
                                








