Oct 31, 2025 11:20 AM

നാദാപുരം: (nadapuram.truevisionnews.com) രാഷ്ട്രീയ ഏകത ദിവസ് പരിപാടിയുടെ ഭാഗമായി ഓടാം ലഹരിക്കെതിരെ എന്ന സന്ദേശവുമായി സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ കൂട്ടയോട്ടം ശ്രദ്ധേയമായി. കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്കാണ് ഇന്ന് രാവിലെ കൂട്ടയോട്ടം സംഘടിപ്പിച്ചത്.

കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കടമേരി ആർ.എ.സി സെക്കണ്ടറി സ്കൂൾ, പുറമേരി കെ ആർ ഹയർ സെക്കണ്ടറി, പേരോട് എംഐഎം കല്ലാച്ചിയിൽ സിഐ നിധീഷ് ടി എം ഫ്ലാഗ് ഓഫ് ചെയ്തു. എസ് ഐ മാരായ ജിഷ്ണു , ആശിഖ്, ഡി ഐമായരായ രാoദാസ്, എൻപി രാജു, സുബിത , സജിത്ത് മുല്ലേരി, സിവിൽ പൊലീസ് ഓഫീസർമാരായ ബിജു കെ.കെ , സുനീഷ് കെ.കെ, മജീദ് ,വിൽസൺ, സിപിഒ മാരായ ഫസൽ റഹ്മാൻ,സാബിർ, റഫീഖ്, സലീല എന്നിവർ നേതൃത്വം നൽകി.

നാദാപുരത്ത് സമാപനയോഗം ഡിവൈഎസ്പി കുട്ടികൃഷ്ണൻ എ ഉദ്ഘാടനം ചെയ്തു. എസ് ഐ ജിഷ്ണു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

Let's run against drug addiction; Student Police Cadets' mass run in Kallachi was remarkable

Next TV

Top Stories










News Roundup






Entertainment News





//Truevisionall