നാദാപുരം: (nadapuram.truevisionnews.com) നാദാപുരം പഞ്ചായത്ത് സെക്രട്ടറി എം.പി. റെജിലാൽ അവധി രേഖപ്പെടുത്തുന്ന പുസ്തകത്തിൽ പ്രസിഡൻ്റ് വി.വി. മുഹമ്മദലി ഇല്ലാത്ത അധികാരം ഉപയോഗിച്ച് അവധി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് പഞ്ചായത്ത് സെക്രട്ടറി ഉന്നത അധികാരികൾക്കും പോലീസിലും പരാതി നൽകി.
വ്യാഴാഴ്ച അവധിയിലായിരുന്ന സെക്രട്ടറി എം.പി. റെജിലാലിൻ്റെ ഹാജർ പുസ്തകം പ്രസിഡൻ്റ് കൈവശപ്പെടുത്തി അവധി മാർക്ക് രേഖപ്പെടുത്തിയെന്നാണ് റെജിലാലിൻ്റെ ആരോപണം. ഭരണപരമായ ചട്ടങ്ങൾ ലംഘിച്ച് പ്രസിഡൻ്റ് ഹാജർ പുസ്തകത്തിൽ മാറ്റങ്ങൾ വരുത്തിയത് അധികാരം ദുർവിനിയോഗം ചെയ്തതിന് തുല്യമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.



പഞ്ചായത്തിലെ ഉന്നത അധികാരികൾക്കും നാദാപുരം പോലീസിലുമാണ് സെക്രട്ടറി പരാതി നൽകിയിട്ടുള്ളത്. ഇതോടെ പഞ്ചായത്ത് ഭരണനേതൃത്വത്തിൽ അധികാരത്തർക്കം രൂക്ഷമായിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചേക്കും.
കഴിഞ്ഞദിവസം നാദാപുരം മാര്‍ക്കറ്റ് സെക്രട്ട കെട്ടിടം ഹാജര്‍ നവികരണം നടത്തി പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന്റെ ഭാഗമായി സ്ഥാപിച്ച ശിലാഫല കത്തില്‍നിന്ന് സെക്രട്ടറിയുടെ പേര് ഭരണ സമിതി ഒഴിവാക്കിയിരുന്നു. നിരന്തരം സെക്രട്ടറിയെ വേട്ടയാടുന്നതിനാണ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യുഡിഎഫ് ശ്രമിക്കുന്നതെന്ന് ആരോപണം നിലനില്‍ക്കേയാണ് പുതിയ സംഭവം.
Nadapuram Panchayat Secretary files complaint against President


 
                    
                    











 
                    





















 
                                








