നാദാപുരം: (nadapuram.truevisionnews.com) എടച്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന കാവുതിയന്റവിട മുക്ക്-എരഞ്ഞിപ്പാട്ടിൽ റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ. നിർവഹിച്ചു.
നാട്ടുകാർക്ക് ഏറെ അനുഗ്രഹമാകുന്ന ഈ റോഡിൻ്റെ നിർമ്മാണത്തിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കാലങ്ങളായി തകർന്നു കിടന്നിരുന്ന ഈ റോഡ് യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകും.



പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പത്മിനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അരവിന്ദാക്ഷന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡാനിയ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീമ വള്ളില്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.പി.സലീന, കെ.ടി.കെ.രാധ, സുജാത, സതി മാരാവീട്ടില്‍, വി.ഷരീഫ എന്നിവര്‍ പങ്കെടുത്തു. സി.പി.ശ്രീജിത്ത് സ്വാഗതവും വികസന സമിതി കണ്‍വീനര്‍ പി.സുമേഷ് നന്ദിയും പറഞ്ഞു.
Construction work on Edacherry Kavuthianthavita Mukku-Eranjipattil road has begun.


 
                    
                    











 
                    





















 
                                







