നാദാപുരം: (nadapuram.truevisionnews.com) ഇൻ്റർസിറ്റി എക്സ് പ്രസ് ട്രെയിൻ തട്ടി ഇന്നലെ ഉച്ചക്ക് വടകരയിൽ മരിച്ച നാദാപുരം വാണിമേൽ സ്വദേശിയുടെ സംസ്കാരം ഇന്ന് നടക്കും.
വാണിമേൽ കുളപ്പറമ്പിലെ ഏച്ചിപ്പതേമ്മൽ രാഹുൽ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ വടകര റെയിൽവെസ്റ്റേഷന് സമീപമാണ് ഇയാൾ ട്രെയിൻ തട്ടിമരിച്ചത്.



ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് വരെ രാഹുൽ വാണിമേലിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പത്ര ഏജൻ്റും ഭൂമിവാതുക്കലിലെ വ്യാപാരിയുമായ നാണുവിൻ്റെ മകനാണ്. അവിവാഹിതനാണ്. ശ്യാമളയാണ് അമ്മ.
Funeral of Nadapuram native who died after being hit by train in Vadakara today







 
            





















 
                                






